ശ്രീമംഗലം ചൂരിക്കാട്ട് 2 പേരെ കടുവ കൊന്നു
കേരള കര്‍ണാടക അതിര്‍ത്തിയില്‍ കുട്ടത്തിനടുത്ത് ശ്രീമംഗലത്ത് ബന്ധുക്കളായ രണ്ടു പേരെ ഇന്നലെയും ഇന്നുമായി കടുവ ആക്രമിച്ചു കൊന്നു. 65 കാരന്റെ മൃതദേഹവുമായ് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ കാപ്പിപറിക്കുന്നതിനിടെയാണ് കടുവാ ആക്രമണം.65 കാരനും ബന്ധുവായ 18കാരനുമാണ് മരിച്ചത്.ഉന്നത വനപാലകരും സിസിഎഫും സ്ഥലത്തെത്തി.
ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ 18കാരനെയും ബന്ധുവായ മധ്യവയസ്‌ക്കനെയുമാണ് കടുവ ആക്രമിച്ചു കൊന്നത്.ഇന്നലെ ഉച്ചയോടെയാണ് 18കാരനെ കടുവ ആക്രമിച്ചു കൊന്നത്.
ഹുന്‍സൂര്‍ പഞ്ചവള്ളിയില്‍ നെല്ലില പുണച്ചന്റെ ഉടമസ്ഥതയില്‍ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതാണ് യുവാവ് . കാപ്പി പറക്കുന്നതിനിടയില്‍ പുറകിലൂടെ വന്ന കടുവ പൊടുന്നനെ അക്രമിക്കുകയായിരുന്നു.വൈകുന്നേരമായിട്ടും യുവാവിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് യുവാവിനെ കടുവ കൊന്നതായി കണ്ടത്. അപ്പോഴേക്കും കടുവ യുവാവിനെ പകുതി ഭക്ഷിച്ചിരുന്നു. യുവാവിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുവായ രാജു (65) നെയാണ്ഇന്ന് രാവിലെ ഏഴരയോടെ വീടിന് സമീപത്ത് വച്ച് കടുവ ആക്രമിച്ചു കൊന്നത്. രാജീവ് ഗാന്ധി ദേശീയ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയിലാണ് കടുവയുടെ ആക്രമണം .സ്ഥലത്ത് ഉന്നത വനപാലകരും പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്. സി സി എഫും സ്ഥലത്തെത്തി .അര്‍ഹമായ നഷ്ട പരിഹാരം രേഖാമൂലം എഴുതി നല്‍കിയാലെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാന്‍ അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് പ്രദേശവാസികള്‍