ശിവരാത്രി മഹോത്സവത്തിന് തുടക്കം
കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ മഹാ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി .ഈ മാസം 18 വരെയാണ് മഹോത്സവം.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രി കുമരകം ഗോപാലന്‍ , മേല്‍ശാന്തി ബബിഷ് , വിശ്വന്‍ ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ തൃക്കൊടിയേറ്റ് നടത്തി .തുടര്‍ന്ന് കലവറ നിറക്കല്‍ , കൊടിമര ചുവട്ടില്‍ പറ നിറക്കല്‍ വഴിപാട് , തുടങ്ങി വിവിധ പൂജാകര്‍മ്മങ്ങള്‍ എന്നിവയും നടന്നു . തൃക്കൊടിയേറ്റ് കര്‍മ്മത്തില്‍ നൂറുക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു .
ഇന്ന് വൈകിട്ട് 6:30ന് ദീപാരാധന . 7 മണിക്ക് നൂറും പാലും , കളമെഴുത്ത് പാട്ടും നടത്തും , വിവിധ ദിവസങ്ങളില്‍ വിശേഷാല്‍ പൂജാദി കര്‍മ്മങ്ങള്‍ , താലപ്പൊലി ഘോഷയാത്ര,തുടങ്ങി പരിപാടികളും നടക്കും. ക്ഷേത്ര ഭരണ സമിതി പ്രസിസന്റ് അഡ്വ: കെ ജി സിബില്‍, പി എ മുരളിധരന്‍ , മോഹനന്‍ ഇടമനക്കുളം എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി .