സുരേഷ് ഗോപി വാക്ക് പാലിച്ചു: കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി
മുന്‍ രാജ്യസഭ എംപി യും സിനിമാ താരവുമായ സുരേഷ് ഗോപി വാക്ക് പാലിച്ചു .പുതാടി പഞ്ചായത്ത് 15 ആം വാര്‍ഡ് പാടിയമ്പം കോളനിക്ക് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി കോളനിക്ക് താഴെയുള്ള വയലില്‍ വലിയ കിണറും കുന്നിന് മുകളില്‍ ടാങ്കും നിര്‍മ്മിച്ച് 30 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ 24 ലക്ഷത്തോളം രൂപയാണ് എം പി ഫണ്ടില്‍ നിന്നും അനുവദിച്ചത് .മാസങ്ങള്‍ക്ക് മുമ്പ് കോളനിയിലെത്തിയ സുരേഷ് ഗോപി കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു
പുതാടി പഞ്ചായത്തിലെ അതിരാറ്റ്ക്കുന്ന് പാടിയമ്പം കോളനിയിലെത്തിയ രാജ്യസഭ എംപി സുരേഷ് ഗോപി കോളനിക്കാരുടെ വികസന പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് കുടിവെളള പ്രശനത്തിന് ഫണ്ട് അനുവദിച്ചത് , വാട്ടര്‍ അതോരിറ്റിയാണ് നിര്‍മ്മാണ ചുമതല. പദ്ധതിയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വ്വഹിച്ചു . വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചനിയര്‍ പി സി ബിജു പദ്ധതി വിശദീകരണം നടത്തി . ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു , പഞ്ചായത്തംഗം സ്മിത സജി . പ്രകാശന്‍ നെല്ലിക്കര , പി കെ മോഹനന്‍ , സുനീഷ് . തുടങ്ങിയവര്‍ സംസാരിച്ചു .