പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി പനമരത്തെട്രാഫിക്ക് പരിഷ്‌കാരം
പനമരത്തെ ട്രാഫിക് പരിഷ്‌കാര തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ചില ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നും യു.ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫെബ്രുവരി ഒന്നുമുതലായിരുന്നു ട്രാഫിക് പരിഷ്‌കാരം നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിരുന്നത്. 7വര്‍ഷമായി ടൗണില്‍ യാതൊരു മാറ്റങ്ങളും പഞ്ചായത്ത് ഭരണ സമിതി നടത്തിയിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.