20 വര്‍ഷത്തിനുശേഷം കൂട്ടുകാര്‍ മുത്തശ്ശി പ്ലാവിന്‍ ചുവട്ടില്‍ വീണ്ടും ഒത്തുകൂടി
2002ല്‍ തേറ്റമല ഗവ.യുപി സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളില്‍ വീണ്ടും ഒത്തുകൂടിയത്.തിരികെ മുത്തശ്ശി പ്ലാവിന്‍ ചുവട്ടിലേക്ക് ഒരുവട്ടം കൂടി എന്ന പേരിലായിരുന്നു സംഗമം.പരസ്പരം സന്തോഷവും സങ്കടവും വിശേഷങ്ങളും പങ്കുവെച്ച് 70ഓളം കൂട്ടുകാരാണ് ഇന്ന് ഒത്തുകൂടിയത്.
2022 തേറ്റമല ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിന്നും ഏഴാം ക്ലാസ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ്. 20 വര്‍ഷത്തിനിപ്പുറം വീണ്ടും സ്‌കൂളില്‍ ഒത്തുകൂടിയത്. 20 വര്‍ഷത്തിനിപ്പുറം യുപി സ്‌കൂള്‍ ഹൈസ്‌കൂളായി മാറുകയും നിരവധി കെട്ടിടങ്ങള്‍ സ്‌കൂളില്‍ വന്നെങ്കിലും പഴയ മുത്തശ്ശി പ്ലാവും, വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ച ഓടിട്ട കെട്ടിടത്തിലെ ക്ലാസ് മുറിയും കണ്ടതോടെ കൂട്ടുകാരെല്ലാം പഴയ സ്‌കൂള്‍ ജീവിതത്തിലേക്ക് തിരിച്ചുപോയി. പരസ്പരം സന്തോഷവും സങ്കടവും വിശേഷങ്ങളും പങ്കുവെച്ച് എഴുപതോളം കൂട്ടുകാരാണ് ഇന്ന് ഒത്തുകൂടിയത്.പഴയ ഓര്‍മ്മകള്‍ക്ക് മധുരം നല്‍കാന്‍ പഴയകാല മിഠായികളും സംഗമത്തില്‍ ഒരുക്കി. ഇവരെ അന്ന് സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകരും സംഗമത്തിന് എത്തിയിരുന്നു. അധ്യാപകരെ ആദരിക്കലും സ്‌കൂളിന് ആവശ്യമായ കസേരകള്‍ വിതരണം ചെയ്യുകയുംചെയ്തു.വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പഴയ കൂട്ടുകാരെ കണ്ടെത്തുകയും. സംഗമം നടത്തുകയും ചെയ്തത്.