തപ്പും തുടിയും ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു
തരുവണ ഗവ.യു.പി സ്‌കൂളില്‍ ‘തപ്പും തുടിയും’ എന്ന പേരില്‍ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു.തരുവണ പ്രദേശത്തുള്ള ആറ് ഗോത്രവര്‍ഗ കോളനി നിവാസികളെ തരുവണ ഗവ.യു.പി സ്‌കൂളില്‍ ഒരുക്കിയ ഗോത്ര ഗ്രാമത്തില്‍ സ്വീകരിച്ചു.ബിനു കിടച്ചൂലന്റെ ‘വയനാടിന്റെ തനത് പാട്ടുപറച്ചില്‍ മാത്യൂസ് വയനാടിന്റെ നാടന്‍പാട്ട് ശില്‍പശാല, വിനോദ് ചിത്രയുടെ ചിത്രപ്രദര്‍ശനം എന്നിവയും നടന്നു.
ആഘോഷിച്ചു.സ്‌കൂള്‍ പരിസരത്ത് പ്രാചീന ഗോത്ര ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കുടിലുകള്‍ ഒരുക്കി. കുടിലുകള്‍ക്ക് മധ്യേ ഒരുക്കിയ തുറന്ന വേദിയില്‍ വിവിധ ഗോത്രകലാരൂപങ്ങള്‍ അവതരിപ്പിച്ചു.തരുവണ പ്രദേശത്തുള്ള ആറ് ഗോത്രവര്‍ഗ കോളനികളിലെ നിവാസികളെ തരുവണ ഗവ.യു.പി സ്‌കൂളില്‍ ഒരുക്കിയ ഗോത്ര ഗ്രാമത്തില്‍ സ്വീകരിച്ചു. ഊരുമൂപ്പന്‍ മാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഗോത്രോത്സവത്തിനെത്തിയവര്‍ക്കെല്ലാമായി വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ സിനത്ത് വൈശ്യന്‍ അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റര്‍ സന്തോഷ് കെ, കെപിടിഎ പ്രസിഡന്റ് കെ സി കെ നജ്മുദ്ദീന്‍, എസ് എം സി ചെയര്‍മാന്‍ നാസര്‍ എ കെ അബൂബക്കര്‍ കാളിയാര്‍, ക്യാമ്പ് ഡയറക്ടര്‍ രമ്യ ടി എം ഷൈന്‍ റോമില സി.ടി, ഷനോജ് സി.പി, റാണി പി എസ് സീന കെ, പ്രിന്‍സ് ജോര്‍ജ്,അശ്വതി പി.പി, ബിനു കെവി,
അനില്‍കുമാര്‍, ബെറ്റ്‌സി എ, ടോംതുടങ്ങിയവര്‍ നേതൃത്വം നല്‍കി.