ദേശീയപാത 766ല്‍ മൂലങ്കാവ് മുതല്‍ മുത്തങ്ങവരെയുളള വനപാതയോരത്താണ് മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്നത്. കോഴിമാലിന്യവും, ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും മദ്യകുപ്പികളും കുട്ടികളുടെ സ്നഗ്ഗി അടക്കമുള്ള മാലിന്യങ്ങളാണ് വനപാതയോരത്ത് തള്ളിയിരിക്കുന്നത്.
കവറിലും ചാക്കിലും കെട്ടിയാണ് മാലിന്യം രാത്രികാലങ്ങളില്‍ ഇവിടയെത്തിച്ച് തള്ളുന്നത്. പലയിടങ്ങളിലും വനംവകുപ്പ് മാലിന്യം തള്ളുന്നത് വിലക്കി സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് ചുവട്ടില്‍വരെ മാലിന്യം തളളിയിട്ടുണ്ട്. വനപാലകരും സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും ഇടയ്ക്കിടയ്ക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യാറുണ്ട്.എന്നാല്‍ ഇതുവഴി എത്തുന്ന സഞ്ചാരികള്‍ ഭക്ഷണാവിശിഷ്ടങ്ങളടക്കം വലിച്ചെറിയുന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് ഭക്ഷിക്കാന്‍ വന്യമൃഗങ്ങള്‍ കാടിറങ്ങിയെത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നു. കോഴിമാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് കാരണം കാല്‍നടയാത്രക്കാര്‍ക്കടക്കം ബുദ്ധിമുട്ടാവുകയാണ്. മാലിന്യം ഇത്തരത്തില്‍ കൊണ്ടുവന്ന് തള്ളുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യമുയരുന്നത്.