ജീവനക്കാരെ ക്രൂശിക്കരുത്: കെ.എസ്.എഫ്.പി.എസ്.ഒ

0

അമ്പലവയല്‍ പാടിപറമ്പിലെ ഹരികുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ കുപ്രചരണങ്ങള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് വേദനാജനകമാണെന്നും രാഷ്ട്രീയലാഭത്തിന് വേണ്ടി ജീവനക്കാരെ ക്രൂശിക്കരുതെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.

കടുവ കുരുക്കില്‍ കുടങ്ങി ചത്തത് ആദ്യം കണ്ട വ്യക്തിയെന്ന നിലയ്ക്ക് ഉദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നിയമാനുശ്രിതമായി മാത്രമാണ് അന്വേഷണം നടത്തിയത്. ഈപ്രദേശങ്ങളില്‍ മാസങ്ങളോളം വനംവകുപ്പ് ജീവനക്കാര്‍ രാപ്പകലില്ലാതെ കാവലിരുന്നാണ് ജനങ്ങള്‍ക്കും സ്വത്തിനും സംരക്ഷം നല്‍കിയത്.ഷിബു ശങ്കര്‍ അധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി എ അനില്‍കുമാര്‍, സി പി സുജിത്, ഷിനേജ്, സിയാദ് ഹസ്സന്‍, രഞ്ജിത്ത്, ഉഷാകുമാര്‍,ജിതിന്‍ വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!