പള്ളിക്കുന്നില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

0

പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഫെബ്രുവരി 10,11,12തിയ്യതികളില്‍ പള്ളിക്കുന്നില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

1)പള്ളിക്കുന്നിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കമ്പളക്കാട് ടൗണിലൂടെ വന്ന് പള്ളിക്കുന്ന് ഗ്രോട്ടോയുടെ മുന്‍വശത്ത് കൂടി പള്ളിക്കുന്ന് ആര്‍. സി യു. പി സ്‌കൂളിന് പടിഞ്ഞാറ് വശത്ത് പ്രത്യേക ഒരുക്കിയ പുതിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്.

2)കമ്പളക്കാട് ഭാഗത്തുനിന്നും വരുന്ന നാല് ചക്ര സ്വകാര്യ വാഹനങ്ങള്‍ ചുണ്ടക്കരയില്‍ ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് പഴയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പരിസരത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് പള്ളിയുടെ പുറകുവശത്തു കൂടി പള്ളിക്കുന്ന് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചു പ്രത്യേകം സജ്ജമാക്കിയ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

3)പനമരം മാനന്തവാടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ വാഹനങ്ങള്‍ പുല്ലാന്തിക്കുന്ന് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

4)പടിഞ്ഞാറത്തറ വെണ്ണിയോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പള്ളിക്കുന്ന് നിന്നുംവലത്തേക്ക് തിരിഞ്ഞ് ചുണ്ടക്കര ജംഗ്ഷനില്‍ എത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

5)ഇരുചക്ര വാഹനങ്ങള്‍ ചുണ്ടക്കര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ കവാടം വഴി പ്രവേശിച്ച് ഹൈസ്‌കൂളിന്റെ ചെറിയ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

6)ടൂറിസ്റ്റ് ബസുകള്‍ ചുണ്ടക്കരയില്‍ നിന്നും പഴയ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും അവിടെ നിര്‍ത്തിയിടേണ്ടതുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!