കടുവാ ആക്രമണം: പശുവിന് പരിക്ക്
കടുവയുടെ ആക്രമണത്തില്‍ ഗര്‍ഭിണിയായ പശുവിന് പരിക്ക്. ബേഗൂര്‍ ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ ബാവലി ഷാണമംഗലം കടമന മല്ലയ്യന്റെ പ്രസവിക്കാനായ പശുവിനെയാണ് തോണിക്കടവിലെ വയലില്‍ വെച്ച് കടുവ ആക്രമിച്ചത്.ആക്രമണത്തിന് ശേഷവും കാടുകയറാതിരുന്ന കടുവയെ ബേഗൂര്‍ സെക്ഷനില്‍ നിന്നും വനപാലകരെത്തിയാണ് ഫോറസ്റ്റിലേക്ക് തുരത്തിയത്.
പശുക്കളെ മെയ്ക്കുന്നതിനിടയില്‍ മല്ലയ്യന്റെ മുമ്പില്‍ വച്ചാണ് കടുവ പശുവിന്റെ മുകളിലേക്ക് ചാടി വീണത്. കടുവ ആക്രമിക്കുന്നത് കണ്ട വയലില്‍ പണിയെടുക്കുകയായിരുന്ന സ്ത്രികള്‍ ഒച്ചവച്ചപ്പോള്‍ കടുവ പിന്‍ന്മാറുകയായിരുന്നു.