ഭൂരേഖക്കായി കുടികിടപ്പുകാരുടെ സമരം
തലപ്പുഴ പുതിയിടം മക്കിമല പ്രദേശത്തെ ഭൂമിപ്രശ്‌നം.പ്രദേശവാസികള്‍ തവിഞ്ഞാല്‍ വില്ലേജ് ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി. പ്രദേശങ്ങളിലെ വീട്ടിമരങ്ങള്‍ കാണ്‍മാനില്ല എന്ന കാരണത്താലാണ് ഭൂമിക്ക് നികുതി മുറിക്കുകയോ, തണ്ടേപേര്‍ നല്‍കുകയോ ചെയ്യാത്തത്.നൂറ് കണക്കിന് കര്‍ഷകര്‍ ധര്‍ണ്ണയില്‍ പങ്കാളികളായി.ധര്‍ണ്ണ പുതിയിടം പള്ളി വികാരി ഫാദര്‍ ബാബു പൂച്ചാലികളത്തില്‍ ഉദ്ഘാടനം ചെയ്തു.ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും തവിഞ്ഞാല്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ലൈജി തോമസ് അധ്യക്ഷയായിരുന്നു.കണ്‍വീനര്‍ ജോണി വെളിയത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ജോസ് പാറക്കല്‍, കെ.ആര്‍. വിനോദ്, എം.ജി.ബാബു, ശശി കുളങ്ങര, ചന്ദ്രന്‍ ഇടിക്കര, കെ.എം. ആഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.