കുന്നമംഗലം വയല്‍ മുര്‍ഷിദ് കൊലപാതകം;4 പേര്‍ കൂടി റിമാന്റില്‍.

0

പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി കാവുണ്ടത്ത് മുര്‍ഷിദ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട 4 പ്രതികളെ കൂടി കോടതി റിമാന്റ് ചെയ്തു.കുന്നമംഗലം വയല്‍ സ്വദേശികളായ ആര്‍.പ്രശാന്ത്(39),ഒ.രതീഷ് (40), എരുമക്കൊല്ലി സ്വദേശികളായ എസ്. രൂപേഷ് (39), സി.സുധീഷ് (34)എന്നിവരെയാണ് റിമാന്റ് ചെയ്തിട്ടുള്ളത്.പ്രധാന പ്രതി ഭൂപേഷ് എന്ന ബാവിയ്ക്കൊപ്പം കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് കൂടി പങ്കുണ്ടെന്നതാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!