ചത്തത് പൊന്മുടിക്കോട്ടയിലും പരിസരങ്ങളിലും ഭീതി സൃഷ്ടിച്ച കടുവ

0

 

ചത്തനിലയില്‍ കണ്ടെത്തിയ കടുവ പൊന്മുടിക്കോട്ടയിലും പരിസരങ്ങളിലും ഭീതി സൃഷ്ടിച്ച കടുവയെന്ന് സ്ഥിരീകരണം.ഇന്നലെ കുരുക്കില്‍ കുടുങ്ങിയ നിലയിലാണ് പാടിപറമ്പിലെ സ്വകാര്യ തോട്ടത്തില്‍ ഒന്നര വയസ്സുള്ള ആണ്‍കടുവയെ കണ്ടെത്തിയത്. കടുവയുടെ പോസ്റ്റുമോര്‍ട്ടം ബത്തേരിയിലെ വന്യജീവി ലാബില്‍ നടന്നു.പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ആണ്‍കടുവയുടെ ജഡം തിരച്ചിലിനിടെ കണ്ടത്. കുരുക്കില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കുപ്പക്കൊല്ലി, പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കല്‍, പാടിപറമ്പ് ഭാഗങ്ങളില്‍ 12 വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഈ കടുവതന്നെയാണ് നിലവില്‍ ചത്തനിലയില്‍ കണ്ടെത്തിയത്്്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് കൃത്യമായി മരണകാരണം വ്യക്താമാകുവെന്നും തുടര്‍ന്നാണ് നടപടികളുമായി മുന്നോട്ട് പോകുകയെന്നും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്നകരിം പറഞ്ഞു.രണ്ടുമാസം മുമ്പ് പൊന്മുടിക്കോട്ടയില്‍ 10 വയസ്സുള്ള പെണ്‍കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടിരുന്നു. കടുവയ്‌ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞാണ് ചത്ത കടുവയെന്നാണ് നിഗമനം. ഒന്നര വയസ്സുള്ള ആണ്‍ കടുവയുടെ ജഡം ബത്തേരിയിലെ വന്യജീവി ലാബില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. അതേസമയ്ം പ്രദേശത്ത് മറ്റൊരു കടുവകൂടിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൂന്ന് കൂടുകളും 16 നിരീക്ഷണ ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വനത്തില്‍നിന്നും ഏറെ അകലെയുള്ള ജനവാസ മേഖലയാണ് എടക്കല്‍ ഗുഹക്ക് സമീപത്തെ പൊന്മുടിക്കോട്ടയും പരിസരങ്ങളും.

 

Leave A Reply

Your email address will not be published.

error: Content is protected !!