വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ പഞ്ചദിന സത്യാഗ്രഹം തുടങ്ങി.പെന്‍ഷന്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയാണ് പ്രക്ഷോഭം. ഇന്നു മുതല്‍ 6 വരെ കല്‍പ്പറ്റ ജില്ലാ ട്രഷറിക്ക് മുന്നിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
തടഞ്ഞുവെച്ച ക്ഷാമാശ്വാസ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക . കുടിശ്ശികയായ 11% ക്ഷാമാശ്വാസം അനുവദിക്കുക . മെഡിസെപ് പദ്ധതി അപാകതകള്‍ പരിഹരിക്കുകയും കൂടുതല്‍ സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്യിക്കുക, ഒ പി ഒപ്ഷന്‍ അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പഞ്ചദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് വേണുഗോപാല്‍ .എം. കീഴുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സണ്ണി ജോസഫ് ജില്ലാ സെക്രട്ടറി ഇ.ടി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.