യാത്ര ദുരിതത്തില്‍ പൊറുതിമുട്ടി  തലപ്പുഴ മക്കിമല പ്രദേശവാസികള്‍.

0

കരാര്‍ എടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പണി തുടങ്ങാത്തതിനാല്‍ യാത്ര ദുരിതത്തില്‍ പൊറുതിമുട്ടി തലപ്പുഴ മക്കിമല പ്രദേശവാസികള്‍. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ നിലവില്‍ സര്‍വ്വീസ് നടത്തിവരുന്ന ആകെയുള്ള സ്വകാര്യ ബസ്സും സര്‍വ്വീസ് നിര്‍ത്താനൊരുങ്ങുകയാണ്. എത്രയും വേഗം റോഡ് ഗതാഗതമാക്കിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ബി.ജെ.പി.

തലപ്പുഴ പുതിയിടം വഴി മക്കിമലയിലേക്കും. തവിഞ്ഞാല്‍ 44 കൈതക്കൊല്ലി വഴി മക്കിമലയിലേക്കും റോഡ് പണിക്കായി ഒ.ആര്‍.കേളു എം.എല്‍.എ മുന്‍ കൈ എടുത്ത് രണ്ട് റോഡിനും കൂടി റീബിള്‍ഡ് കേരളയില്‍ 10 കോടി രൂപയാണ് വകയിരുത്തിയത്.രണ്ട് റോഡും കരാര്‍ എടുത്തത് ഒരേ കരാറുകാര്‍ തന്നെ. കൈതക്കൊല്ലി- മക്കിമല റോഡിലൂടെയാണ് സ്വകാര്യ ബസ്സ് സര്‍വ്വീസ് നടത്തുന്നത്. ഈ റോഡിന്റെ അവസ്ഥയാണേല്‍ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായതിനാല്‍ ഗതാഗത യോഗ്യവുമല്ല. റോഡ് കുണ്ടും കുഴിയുമായതിനാല്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തുന്ന നിലയിലുമാണ്. അങ്ങനെ വന്നാല്‍ വിദ്യാര്‍ത്ഥികളും തോട്ടം തൊഴിലാളികളുമടക്കമുള്ള പ്രദേശത്തുകാരുടെ യാത്ര ഏറെ ദുരിതവുമാകും. ചില സങ്കേതിക പ്രശ്‌നങ്ങളാണ് റോഡ് പണി വൈകുന്നതെന്നാണ് കരാര്‍ കമ്പനി പറയുന്നത്.തലപ്പുഴ പുതിയിടം റോഡ് പണി ആരംഭിച്ചെങ്കിലും പ്രവര്‍ത്തികള്‍ ഒച്ചിന്റെ വേഗത്തിലുമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!