പള്ളിക്കുന്ന് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം

0

പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയത്തിന്റെ 115-ാം വാര്‍ഷിക തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 2ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഫെബ്രുവരി 18 വരെയാണ് തിരുനാള്‍.10,11,12 തീയതികളിലാണ് പ്രധാന തിരുനാള്‍.ഫെബ്രുവരി 2ന് വൈകുന്നേരം 4:30ന് തിരുനാളിന് കൊടിയേറും. പ്രധാന
തിരുന്നാള്‍ ദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് തിരുനാള്‍ ദിവ്യബലിയും
ലൂര്‍ദ് മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. കോഴിക്കോട് രൂപത അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാനന്തവാടി രൂപത സഹായ മെത്രാന്‍ അലക്‌സ് താരാമംഗലം, വരാപ്പുഴ രൂപത വികാരി ജനറാള്‍ മാത്യു കല്ലിങ്കല്‍, കണ്ണൂര്‍ രൂപത അധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല, ഇടവക വികാരി ഫാ. അലോഷ്യസ് കുളങ്ങര തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് വിവിധ ദിവസങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!