സി.പി.ഐ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ്സ് സംഘടിപ്പിച്ചു
മാനന്തവാടി: ശബരിമല വിഷയം വര്‍ഗ്ഗീയവല്‍ക്കരിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപിയുള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും സംഘടനകളും ശ്രമിക്കുകയാണെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി. വസന്തം. മാനന്തവാടി സി.പി.ഐ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കേരളത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവിലുടെ സംഘര്‍ഷം ഉണ്ടാക്കണമെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും യുഡിഎഫിന്റെയും നിലപാട് കേരള ജനത തള്ളികളയുമെന്നും വനിതാമതില്‍ കേരളത്തില്‍ വന്‍ വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭരാജന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍, ലോക്കല്‍ സെക്രട്ടറി കെ.പി.വിജയന്‍, അസീസ് കോട്ടയില്‍, കെ.സജിവന്‍, എം.ബാലകൃഷ്ണന്‍, ഷീലാ ഗംഗാധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.