കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിലെ ബിനു (20) ആണ് മരത്തില്‍ കയറി രക്ഷപ്പെട്ടത്.ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്.ബിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .എം എല്‍ എഐസി ബാലകൃഷ്ണന്‍ , പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബുചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ് , ബീറ്റ്ഫോറസ്റ്റ് ഓഫിസര്‍ താരാനാഥിന്റെ നേതൃത്വത്തിലുളളവനം വകുപ്പ് അധികൃതരും സഥലത്ത് എത്തി , നാളുകളായി പരപ്പനങ്ങാടി , മോസ്‌കോകുന്നില്‍ കടുവയുടെ സാന്നിധ്യം സ്ഥിതികരിച്ചിട്ടുണ്ട് . എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനും തുടര്‍ന്ന് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുമാണ് തിരുമാനം.