കോണ്‍ക്രീറ്റ് ചെയ്ത റോഡില്‍ ഉണങ്ങും മുമ്പ് ഉപ്പു വിതറി
റോഡ് കോണ്‍ക്രീറ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ റോഡില്‍ ഉപ്പു വിതറി സാമൂഹ്യദ്രോഹികളുടെവിളയാട്ടം. ഉപ്പ് വിതറിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ചേരാല്‍
ബ്രാഞ്ച് കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.കഴിഞ്ഞ ദിവസമാണ് വെള്ളമുണ്ട പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട ചെമ്പിലേരി കോളനി നടപ്പാത കോണ്‍ക്രീറ്റ് ചെയ്തത്. വൈകുന്നേരത്തോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് എല്ലാവരും മടങ്ങിയതിനുശേഷം രാത്രിയോടെയാണ് കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉപ്പു വിതറിയതായി ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ അധികൃതര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഉപ്പ് കഴുകി കളയുകയും ചെയ്തു. വാര്‍ഡ് അംഗവും പഞ്ചായത്ത് അധികൃതരും രാത്രി തന്നെ സ്ഥലം സന്ദര്‍ശിച്ചു.