പഠന നിലവാരം ഉയര്‍ത്താന്‍ പ്രാദേശിക സംഗമം

0

നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക സംഗമം സംഘടിപ്പിച്ചു.രക്ഷിതാക്കള്‍,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത് .കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തി മികച്ച വിജയം നേടുക എന്നതാണ് ലക്ഷ്യം.

നടവയല്‍ സ്‌കൂളിന്റെ കീഴില്‍ വരുന്ന ചിറ്റാലൂര്‍ക്കുന്ന് , നെല്ലിയമ്പം, കാവടം , പുഞ്ചവയല്‍ , കായക്കുന്ന് , പാതിരിയമ്പം , നെയ്ക്കുപ്പ , ചീങ്ങോട് , കേണിച്ചിറ എന്നിവടങ്ങളില്‍ അടുത്ത ഞായര്‍ വരെ പ്രാദേശിക സംഗമം നടക്കും .
കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തി മികച്ച വിജയം നേടുക എന്നതാണ് ലക്ഷ്യം.ചിറ്റാലൂര്‍ക്കുന്നില്‍ സംഘടിപ്പിച്ച പ്രാദേശിക സംഗമം പഞ്ചായത്തംഗം സന്ധ്യ ലിഷു ഉദ്ഘാടനം ചെയ്തു . പ്രധാനാധ്യാപിക. സിസ്റ്റര്‍ -മിനി അബ്രാഹം , മുഹമ്മദ് . സിസിലി ,വിന്‍സന്റ് തോമസ് , ജിന്‍സി , തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!