പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കണം കോഴിക്കോട് ജില്ലയിലെ കര്‍മ്മസമിതി അംഗങ്ങള്‍ ജില്ലയിലെത്തി

0

പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരമില്ലാ ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറത്തറ കേന്ദ്രമായി നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കര്‍മ്മസമിതി അംഗങ്ങള്‍ ജില്ലയിലെത്തി.. താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് പതിവായ സാഹചര്യത്തില്‍ പൂഴിത്തോട് – പടിഞ്ഞാറത്തറ ബദല്‍ പാത എന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍മ്മസമിതി അനിശ്ചിതകാല സമരം നടത്തുന്നത്.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ഇന്ന് ഉച്ചയോടെ് പൂഴിത്തോട്, ചക്കിട്ടപ്പാറ, ചെന്ദനോട് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പടിഞ്ഞാറത്തറയിലെ സമര പന്തലില്‍ എത്തിയത്. സമര യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ അദ്യക്ഷനായി. കര്‍മ്മ സമിതിയുടെ വാഹന പ്രചരണ ജാഥക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണവും ഒരുക്കിയിരുന്നു.കോഴിക്കോട് നിന്നുള്ള കര്‍മ്മ സമിതി നേതാക്കളായ ജീമോന്‍, മാത്യു, ബോണി, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്‌

Leave A Reply

Your email address will not be published.

error: Content is protected !!