ബത്തേരി പൂതിക്കാട് കരടിമൂല പ്രദേശത്തെ കടുവയെ നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞദിവസം ഒരാടിനെ കൊല്ലുകയും രണ്ട് ആടുകളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. പ്രദേശവാസിയായ പറമ്പത്ത് രാമകൃഷ്ണന്റെ ആറ് ആടുകളെ രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത്. ഇതില്‍ മൂന്ന് ആടുകള്‍ ചത്തു. അതേസമയം പ്രദേശത്ത് രണ്ടാഴ്ചക്കുള്ളില്‍ നാല് ആടുകള്‍ ചാവുകയും നാല് വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞദിവസം കടുവ ആക്രമിച്ച മൂന്ന് ആടുകളില്‍ ഒരാട് ഇന്നലെ തന്നെ ചാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ കുടവയുടെ ദൃശ്യങ്ങള്‍ ലഭിച്ചതിനുശേഷമായിരിക്കും കൂടുവെക്കുന്നതിനെ കുറിച്ച് വനംവകുപ്പ് തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. പൂതിക്കാട്, ചെട്ടിമൂല പ്രദേശങ്ങളിലായി രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമണത്തില്‍ നാല് വളര്‍ത്തുമൃഗങ്ങള്‍ ചാവുകയും, നാലെണ്ണത്തിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ കടുവശല്യം രൂക്ഷമായതോടെ പറമ്പുകളില്‍ ജോലിക്കുപോലും ആരെയും ലഭിക്കുന്നില്ലന്നും കര്‍ഷകര്‍ പറഞ്ഞു.