വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിരവില്‍പ്പുഴ കാരുണ്യത്തിന്റെ കൈത്താങ്ങ് ജീവകാരുണ്യ സംഘടനയും എവര്‍ഗ്രീന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 51 ഒന്നാമത് നോര്‍ത്ത് സോണ്‍ സീനിയര്‍ പുരുഷ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി.നിരവില്‍പുഴ സ്റ്റേഡിയം ഗ്രൗണ്ടില്‍ കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.പ്രോഗ്രാം കണ്‍വീനര്‍ അഷ്‌കര്‍ അലി ,വോളിബോള്‍ ഫെഡറേഷന്‍ സെക്രട്ടറി പ്രൊഫസര്‍ നാലകത്ത് ബഷീര്‍ ,ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍ വാര്‍ഡ്‌മെമ്പര്‍മാരായ മൈമൂന, പ്രീതാരാമന്‍ ,ചന്തു മാസ്റ്റര്‍ ,രവികുമാര്‍ ,ജോയ് സി ജെ, ദീപു എന്നിവര്‍ സംസാരിച്ചു.ഉദ്ഘാടന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ വയനാട് കണ്ണൂരിനെ പരാജയപ്പെടുത്തി.പുരുഷ വിഭാഗത്തില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തി കണ്ണൂരും തൃശ്ശൂരിനെ പരാജയപ്പെടുത്തി കാസര്‍ഗോഡും വിജയികളായി.