കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു

0

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഇറങ്ങി ഒരാളെ ആക്രമിച്ച് ഭീതി പരത്തിയ കാട്ടനയെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള ശ്രമം രണ്ടാം ദിനമായ ഇന്നും തുടരുന്നു.ഇന്നലെ രാവിലെ കട്ടയാട് വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ച കാട്ടാന രാത്രിയോടെ വനത്തിലൂടെ സഞ്ചരിച്ച് ഒന്നാം മൈല്‍ ഭാഗത്ത് എത്തി.ആനയുടെ നീക്കം നിരീക്ഷിച്ച് ആര്‍ ആര്‍ ടി യും മയക്കുവെടി വിദഗ്ദരും അടക്കം അമ്പതംഗ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യന്നു.

കോളര്‍ ഐ ഡി ഘടിപ്പിച്ചതിനാല്‍ ആനയുടെ സഞ്ചാര പദം കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുന്നത് വനം വകുപ്പിന് ഏറെ ഗുണകരമായിട്ടുണ്ട്. അതേസമയം ആനയെ മയക്കുവെടി വെക്കാന്‍ ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലന്നും ഉത്തരവ് ലഭിച്ചാല്‍ ഉടനെ അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ആനയിറങ്ങിയതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 144 നഗരസഭയിലെ പത്ത് ഡിവിഷനുകളില്‍ നില നില്‍ക്കുന്നുണ്ടങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!