അച്ഛന്റെ പരിശീലനത്തിനും അഭിനന്ദിനും എ ഗ്രേഡ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗമത്സരത്തില്‍ അഭിനന്ദ് എസ് ദേവ് എ ഗ്രേഡ് നേടി.മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിനന്ദിന്റെ പരിശീലകന്‍ പിതാവ് സഹദേവനാണ്.മലയാളം അധ്യാപകനാണ് ഇദ്ദേഹം.പ്രസംഗം മാത്രമല്ല മോണോ ആക്ട്, ക്വിസ് തുടങ്ങിയവയിലും അഭിനന്ദ് മിടുക്കനാണ്.മോണോ ആക്ടില്‍ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്.നാടകത്തില്‍ ജില്ലയിലെ ബെസ്റ്റ് ആക്ടര്‍ ആണ് അഭിനന്ദ്.സംസ്ഥാന തലത്തില്‍ നടന്ന വന്യജീവി വാരഘോഷ പരിപാടിയില്‍ ജില്ലാതല പ്രസംഗമത്സരത്തില്‍ രണ്ടാം സ്ഥാനം അഭിനന്ദ് കരസ്ഥമാക്കിയിട്ടുണ്ട്.