ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു

0

നെന്മേനി ഗ്രാമപഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 17ന് പ്രസിദ്ധീകരിക്കും. അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. പരാതികളില്‍ 2019 ജനുവരി 11 ന് തീര്‍പ്പ് കല്‍പ്പിക്കും. തുടര്‍ന്ന് അന്തിമ വോട്ടര്‍ പട്ടിക ജനുവരി 14 പ്രസിദ്ധീകരിക്കും. 2015 ലെ പൊതു തിരഞ്ഞെടുപ്പിലെയോ അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലോ ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് കരട് വോട്ടര്‍പട്ടിക തയ്യാറാക്കുക. 2019 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കാവുന്നതാണ്. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ന് രാവിലെ 11ന് ചേമ്പറില്‍ യോഗം ചേരുമെന്നും ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!