ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ കാവല്‍’ന്റെ ഭാഗമായി വയനാട് ജില്ലയിലെ മാനന്തവാടി, പനമരം, പുല്‍പ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, ഭവനഭേദനം, പൊതുമുതല്‍ നശിപ്പിക്കല്‍, കട കുത്തിപൊളിച്ച് മോഷണം നടത്തല്‍ തുടങ്ങി 15 ഓളം കേസുകളില്‍ പ്രതിയും ജില്ലയില്‍ അറിയപ്പെടുന്ന മോഷ്ടാവുമായ പേരിയ മേലെ വരയാല്‍ സ്വദേശിയായ കുറുമുട്ടത്ത് വിട്ടില്‍ പ്രജീഷ് (47) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി ആനന്ദ്. ആര്‍ ഐ പി എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്. മുന്‍പ് ഇയാളെ 5 മോഷണ കേസുകളില്‍ കോടതി ശിക്ഷിക്കുകയും, നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചയാളുമാണ്. ജാമ്യത്തില്‍ ഇറങ്ങി നിരന്തരം മോഷണം നടത്തി വരികയാണ് ഇയാളുടെ രീതി.
Sign in
Sign in
Recover your password.
A password will be e-mailed to you.