ആദിവാസി യുവാവ് മരിച്ചു
മദ്യപിച്ചുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പുതിയൂര്‍ കോളനിയിലെ ബാലന്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതിന് പാല്‍വെളിച്ചത്തെ ഭാര്യ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികത്സയിലിരിക്കെ വെള്ളിയാഴ്ച്ച വൈകിട്ടാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രമ്യ. മക്കള്‍: നന്ദന്‍ , ശരണ്യ.