വധഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി
പുല്‍പ്പള്ളിയില്‍ വധഭീഷണി മുഴക്കിയ യുവാവിനെ പോലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഇന്ന് രാവിലെ 9.30-ഓടെയാണ് ഉറുമ്പിന്‍ കരോട്ടില്‍ വിനോദ്(40) എന്നയാള്‍ തന്റെ മക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി താന്നിതെരുവിലുള്ള വാടക വീട്ടില്‍ കയറി വാതിലടച്ചത്. ഇതൊടെ നാട്ടുകാര്‍ ഭീതിയിലായി. തുടര്‍ന്ന് ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ, സി.ഐ. റെജീന കെ.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. മണിക്കൂറുകള്‍ക്ക് ശേഷം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് വിനോദിനെ അനുനയിപ്പിച്ച് ഉച്ചയോടെ വീടിന് പുറത്തിറക്കിയത്.