ബത്തേരിയിലെ ഗതാഗതകുരുക്കിന് പരിഹാരമില്ല

0

ജില്ലയിലെ പ്രധാന ടൗണായ സുല്‍ത്താന്‍ബത്തേരിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഗതാഗതകുരുക്ക് തുടരുന്നത്. രാവിലെയും വൈകിട്ടുമാണ് പ്രധാനമായും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. ടൗണില്‍ പാട്ടവയല്‍ റോഡ് ചേര്‍ന്ന ചുങ്കം ഭാഗം മുതല്‍ പുല്‍പ്പള്ളി, മൈസൂര്‍ റോഡുകള്‍ ചേരുന്ന കോട്ടക്കുന്ന ഭാഗം വരെയാണ് രൂക്ഷമായ ഗതാഗത കുരുക്ക്. കേവലം 250 മീറ്റര്‍ ദൂരത്തിലെ ഗതാഗതകുരുക്ക് മണിക്കൂറുകളോളം തുടരുന്നു. ഇതുകാരണം സ്വകാര്യബസ്സുകളുടെ ട്രിപ്പുകള്‍വരെ കട്ടാകുന്നത് പതിവായിരിക്കുകയാണന്നും ഇതിന് പരിഹാരം കാണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഗതാഗതകുരുക്കില്‍ ആംബൂലന്‍സുകള്‍ പെടുന്നതും പതിവായിരിക്കുയാണ്. പലപ്പോഴും ടൗണിലെ ഡ്രൈവര്‍മാരും കച്ചവടക്കാരടക്കം ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ച് ആംബുലന്‍സുകളടക്കം കടത്തിവിടുന്നത്. ഒരാഴ്ചയായിട്ടും ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാത്തതില്‍ ട്രാഫിക് അഡൈ്വസറി കമ്മറ്റിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!