ദലമര്‍മ്മരം 2022 പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു
സിഎംസി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നടവയല്‍ സിഎംസി കോണ്‍വെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ നഴ്‌സറി സ്‌കൂളിന്റെ അന്‍മ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദലമര്‍മ്മരം 2022 എന്ന പേരില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ഏറെ ശ്രദ്ധേയമായി.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോസ് മേച്ചേരില്‍ ഉദ്ഘാടനം ചെയ്തു . സിഎംസി പ്രെവിന്‍ഷ്വാള്‍സുപ്പിരിയര്‍ സിസ്റ്റര്‍ ജാസ്മിന്‍ മരിയ അദ്ധ്യക്ഷയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു , സിസ്റ്റര്‍ ഷെറിന്‍ , റോണ്‍ മഠത്തില്‍ ,ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടിജോസ് , സന്ധ്യലിഷു ,വാര്‍ഡംഗം ബി എം സരിത ,നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനി , ടോമി ചേന്നാട്ട് .
തുടങ്ങിയവര്‍ സംസാരിച്ചു .