അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 20 മുതല്‍
സോക്കര്‍ സ്റ്റാര്‍ വളളിയൂര്‍ക്കാവ് സംഘടിപ്പിക്കുന്ന 9-ാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 2023 ജനുവരി 20 മുതല്‍. തികച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാരുണ്യ എന്ന പേരിലാണ് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത്. ഒന്നാം സമ്മാനമായി കൊടക്കച്ചിറ ഫിലിപ്പ് മാസ്റ്റര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 25000 രൂപ ക്യാഷ് പ്രൈസും, എം.പി. കണ്ണന്‍ നായര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 15000 രൂപയുമാണ് റണ്ണറപ്പിനും ലഭിക്കുക.
ജില്ലയില്‍ നിന്നും ജില്ലയ്ക്ക് പുറത്തുമുള്ള 16 പ്രഗല്‍ഭ ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരോഗികള്‍ക്ക് മരുന്നും സാമ്പത്തിക സഹായവും നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍ 9605975720,790 7400912, 9744658513 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹൈദര്‍ ഏബിള്‍, കണ്‍വീനറും ഡിവിഷന്‍ കൗണ്‍സിലറുമായ കെ.സി.സുനില്‍കുമാര്‍, കെ.കെ.നാരായണന്‍ മാസ്റ്റര്‍, കെ. സരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.