അഡ്വ: ജോഷി സിറിയക് അനുസ്മരണവും പുരസ്‌ക്കാര ദാനവും ഡിസംബര്‍ 31ന് മുട്ടില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം മാതൃഭൂമി വടകര റിപ്പോര്‍ട്ടര്‍ പി.ലിജീഷിനും മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ഷാജി കേദാരത്തിനും സമ്മാനിക്കും.
ചടങ്ങ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പതിനായിരത്തി ഒന്ന് രൂപയും പ്രശംസി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ് .
ചടങ്ങില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വി. എന്‍. ശശീന്ദ്രന്‍ അധ്യക്ഷനായിരിക്കും.വാര്‍ത്താസമ്മേളനത്തില്‍ ആള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് വി.എന്‍. ശശീന്ദ്രന്‍ , ,സംസ്ഥാന സെക്രട്ടറി വി.ടി. തോമസ്,നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ജെ.ജോണ്‍, ജഡ്ജിംഗ് കമ്മിറ്റി കണ്‍വീനര്‍ ഇ.വി.അബ്രാഹം മാസ്റ്റര്‍, ജില്ലാ സെക്രട്ടറി കെ.എം. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.