മഴവെള്ള സംഭരണികള്‍ കൃത്യമായി ഉപയോഗിക്കുന്ന കുടുംബങ്ങള്‍.

0

ഗോത്രകോളനികളില്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയ നൂറുകണക്കിന് മഴവെളള സംഭരണികള്‍ നശിക്കുമ്പോള്‍ ഇവ ഇപ്പോഴും സംരക്ഷിച്ച് ഉപയോഗിക്കുകയാണ് നൂല്‍പ്പുഴ പിലാക്കാവ് കോളനിയിലെ കുടുംബങ്ങള്‍.ഇവിടെ ഏഴ് കുടുംബങ്ങളാണ് ഇപ്പോഴും ഒന്നരപതിറ്റാണ്ട് പഴക്കമുള്ള മഴവെള്ളസംഭരണികള്‍ കൃത്യമായി ഉപയോഗിക്കുന്നത്.കുടിവെള്ളമൊഴികയുള്ള ആവശ്യങ്ങള്‍ക്കെല്ലാം ഇവര്‍ സംഭരണിയിലെ വെള്ളമാണ് ഉപയോഗിച്ചുവരുന്നത്.

ജില്ലയിലെ ഗോത്രകോളനികളിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യവുമായി ഒന്നരപതിറ്റാണ്ടുമുമ്പാണ് വീടുകളില്‍ മഴവെള്ളസംഭരണികള്‍ നിര്‍മ്മിച്ചുനല്‍കിയത്. വീടുകളുടെ മുറ്റത്ത് ആറടി വ്യാസത്തില്‍ മൂന്ന് മീറ്റര്‍ താഴ്ചയിലുമാണ് സംഭരണികള്‍ നിര്‍മ്മിച്ചുനല്‍കിയത്. വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം സംഭരണിയുടെ മേല്‍ഭാഗത്ത് സ്ഥാപിച്ച പ്രത്യേകഇടത്തേക്ക് ഒഴുക്കി ശുദ്ധീകരിച്ചാണ് ടാങ്കില്‍ സംഭരിച്ചുവെക്കുന്നത്. ഈ വെള്ളം വീട്ടാനാവശ്യത്തിനായി ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ നിര്‍മ്മാണംകഴിഞ്ഞ കുറച്ചുകാലം മാത്രം നല്ലരീതിയില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് 90ശതമാനം സംഭരണികളും സംരക്ഷിക്കപ്പെടാതെനശിച്ചു. പക്ഷേ ഇതില്‍ നിന്നെല്ലാം വിഭിന്നമായി മഴവെള്ളസംഭരണികള്‍ കൃത്യമായി സംരക്ഷിച്ച് ഉപയോഗിക്കുകയാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ പിലാക്കാവ് കോളനി നിവാസികള്‍. ഇവിടെ ഏഴ് വീടുകളിലാണ് സംഭരണികള്‍ മഴവെള്ളം സംഭരിച്ച് വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!