ജില്ലാ കേരളോത്സവത്തിന് തുടക്കം; കായിക മത്സരങ്ങള്‍ നാളെ മുതല്‍

0

ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായിരുന്നു. ലഹരിയുടെ പിടിയിലമര്‍ന്ന യുവജനങ്ങളുടെ കഴിവുകളെയും ശേഷികളെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഉത്സവങ്ങള്‍ നാടിന്റെ അനിവാര്യതയാണെന്നും ടി. സിദ്ധീഖ് എം.എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം . മുഹമ്മദ് ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം പി. എം . ഷബീറലി, കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി .കെ ശിവരാമന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സീത വിജയന്‍, മീനാക്ഷി രാമന്‍, അമല്‍ ജോയ്, സിന്ധു ശ്രീധര്‍, എ.എന്‍ സുശീല, കെ. വിജയന്‍, ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഇന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും. ഒ. ആര്‍ കേളു എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയാകും .

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മത്സരിച്ച് വിജയിച്ചവരാണ് ജില്ലാ തലത്തില്‍ മാറ്റുരയ്ക്കുന്നത്. കല്‍പറ്റ എന്‍. എസ്. എസ് സ്‌ക്കൂളില്‍ ശനിയാഴ്ച്ച തുടങ്ങിയ കലാമത്സരങ്ങള്‍ ഇന്ന് അവസാനിക്കും. കായിക മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഫുട്ബോള്‍ മത്സരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലും, ക്രിക്കറ്റ് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് ഗ്രൗണ്ടിലും ചെസ്സ് മത്സരം ജില്ലാ പഞ്ചായത്ത് ഹാളിലുമായി നടക്കും. 13 ന് നീന്തല്‍ മത്സരം വെള്ളാരംകുന്ന് സ്മാസ് സ്വിമ്മിംഗ് പൂളിലും വടംവലി കബഡി വോളിബോള്‍ മത്സരങ്ങള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലും ബാഡ്മിന്റണ്‍ കല്‍പ്പറ്റ കോസ്മോപൊളിറ്റന്‍ ക്ലബ്ബിലും അമ്പെയ്ത്ത് മത്സരം കണിയാമ്പറ്റ ജി.എം.ആര്‍.എസിലും പഞ്ചഗുസ്തി ജില്ലാ പഞ്ചായത്ത് ഹാളിലുമായി നടക്കും. അത്ലറ്റിക്സ് മത്സരങ്ങള്‍ 14 ന് കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലാണ്. അന്ന് കളരിപയറ്റ് കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജിലും, ബാസ്‌ക്കറ്റ്ബോള്‍ മത്സരം മുള്ളന്‍കൊല്ലി സെന്റ് മേരിസ് സ്‌കൂള്‍ ഗ്രൗണ്ടിലുമായി നടക്കും. രണ്ടായിരത്തോളം യുവജനങ്ങളാണ് മേളയില്‍ കലാ കായിക ഇനങ്ങളില്‍ മത്സരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!