ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെളളമുണ്ട ഗവ.ഐ.ടി.ഐലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ/ ബി.ബി.എ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സ് ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.ഫോണ്‍: 04935 294001, 9995374221.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മാനസിക ആരോഗ്യ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 14 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്ക റ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240390.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി.എച്ച്.എം എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 15 ന് രാവിലെ 10.30 ന് ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയായ പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവരെയും പരിഗണിക്കും. പ്രായം 17 നും 35 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 12 നകം പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8547126028, 04734296496.

 

Leave A Reply

Your email address will not be published.

error: Content is protected !!