ജില്ലയിലെ വിവിധ ബാങ്കുകളില്‍ വായ്പാ കുടിശ്ശികയായി റവന്യു റിക്കവറി നടപടികള്‍ സ്വീകരിച്ചു വരുന്ന കേസുകളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. വൈത്തിരി താലൂക്കിലെ അദാലത്ത് ഡിസംബര്‍ 19, 20 തീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഡിസംബര്‍ 22,23 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ ഹാളിലും 26,27 തീയതികളില്‍ പുല്‍പ്പള്ളി ഐ.സി.ഡി. എസ് ഹാളിലുമായി നടക്കും. മാനന്തവാടി താലൂക്കിലെ അദാലത്ത് 28, 29 തീയതി കളില്‍ മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലാണ്. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് അദാലത്ത് നടക്കുക.
ജില്ലാ ഭരണകൂടത്തിന്റെയും ലീഡ് ബാങ്കിന്റേയും നേതൃത്വത്തിലുളള അദാലത്തില്‍ കുടിശ്ശികാര്‍ക്ക് പരമാവധി ഇളവുകള്‍ ലഭിക്കും. വായ്പ കുടിശ്ശിക റവന്യു റിക്കവറിയായിട്ടുള്ള വ്യക്തികള്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന അദാലത്ത് സംബന്ധിച്ച് നോട്ടീസ് സഹിതം ഹാജരാവണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍ മാരുമായോ ബാങ്കുമായോ ബന്ധപ്പെടണം.