പഴശ്ശി കാലത്തിന് മുന്‍പേ നടന്ന വിപ്ലവകാരി:ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കാലത്തിന് മുന്‍പേ നടന്ന വിപ്ലവകാരിയും യോദ്ധാവുമായിരുന്നു പഴശ്ശിയെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍.ആസാദി കാ അമൃത് മഹോത്സവ് ജില്ലാ സമിതി മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പഴശ്ശി വീരാഹുതി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ദേശാഭിമാനികളെ സ്മരിക്കുന്നതോടൊപ്പം ജനോപകാരപ്രദമായ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.