സംസ്ഥാന സര്‍ക്കാരിന്റെ ”നോ ടു ഡ്രഗ്സ്” രണ്ടാം ഘട്ട ക്യാമ്പയിന്‍ രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ ഗോള്‍പോസ്റ്റില്‍ ജില്ലാ കളക്ടര്‍ എ. ഗീത ആദ്യഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ”ലഹരി വിമുക്ത കേരളം” ക്യാമ്പയിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷനില്‍ ഗോള്‍ ചലഞ്ച് നടത്തിയത്. ”നോ ടു ഡ്രഗ്സ്” ക്യാമ്പയിനിന്റെ ഭാഗമായി സെല്‍ഫി കോര്‍ണറും ഒരുക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഗോള്‍ ചലഞ്ചും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ഡി.പി.എം സമീഹ സെയ്തലവി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.സി നിജില്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ എന്നിവരും ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.