അതിജീവിതയോട് അവഗണന പ്രതിഷേധം ശക്തം
വയനാട് മെഡിക്കല്‍ കോളേജില്‍ അതിജീവിതയോട് അവഗണന പ്രതിഷേധം ശക്തമാകുന്നു ഇന്ന് യൂത്ത് കോണ്‍ഗ്രസ് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയില്‍ വ്യാഴാഴചകകം നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. നടപടിയില്ലെങ്കില്‍ തുടര്‍ സമരമെന്നും നേതാകള്‍.
കഴിഞ്ഞ ദിവസം വയനാട് മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച മൂന്ന് അതിജീവിതകളോട് ആശുപത്രി അധികതരുടെ ഭാഗത്തു നിന്നുണ്ടായ അവഗണനയാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയായത്.മാര്‍ച്ച് മായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രി ഗേറ്റിന് സമീപം പോലീസ് തടഞ്ഞെങ്കിലും പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ആശുപത്രി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സമരം ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.എം.നിശാന്ത് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ നിശിത വിമര്‍ശനമാണ് നിഷാന്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ബൈജു പുത്തന്‍പുരയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ വെള്ളമുണ്ട, സി.എച്ച് സുഹൈല്‍, മണ്ഡലം ഭാരവാഹികളായ ഷംസീര്‍ അരണപ്പാറ, വിനീഷ് പനമരം, സുശോഭ് ചെറുകമ്പം, ജിതിന്‍ കൊയിലേരി, വിനു എടവക, ശ്രീജിത്ത് വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം അന്വേഷിച്ച് വ്യാഴാഴ്ചകകം നടപടി എടുക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.