ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

0

ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍പ്പന നടത്തുന്ന യുവാവിനെ സുല്‍ത്താന്‍ബത്തേരി പൊലിസ് അറസ്റ്റുചെയ്തു. സുല്‍ത്താന്‍ബത്തേരി ബീനാച്ചി കട്ടയാട് റൊട്ടികടയില്‍ എം ഷഫീഖ്(27) അറസ്റ്റിലായത്. സുല്‍ത്താന്‍ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ലും, പനമരം സ്റ്റേഷന്‍ പരിധിയില്‍ ഒരുകേസുമാണ് ബൈക്കുമോഷണവുമായി ബന്ധപ്പെട്ട് ഷഫീക്കിന്റെ പേരിലുള്ളത്. പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കഴിഞ്ഞദിവസം പിടികൂടിയത്.വിവിധപാര്‍ക്കിങ്ങ് ഏരിയകളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് സാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന സുല്‍ത്താന്‍ബത്തേരി ബീനാച്ചി കട്ടയാട് റൊട്ടികടയില്‍ ഷഫീക്കിനെയാണ് സുല്‍ത്താന്‍ബത്തേരി പൊലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ആറ് ബൈക്കുകളും, പനമരം പൊലിസ് സ്റ്റേഷന്‍ പരിസരത്തു നിന്നും ഒരു ബൈക്കുമാണ് ഇയാള്‍ മോഷ്ടിച്ചത്. ഇതില്‍ സുല്‍ത്താന്‍ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും നാലും, കെഎസ്ആര്‍ടിസി പരിസരത്ത് നിന്നും രണ്ടും പനമരം ബീവറേജ് പരിസര്ത്തുനിന്നും ഒരു ബൈക്കുമാണ് മോഷ്ടിച്ചത്. ഇതില്‍ പനമരത്തുനിന്നും മോഷ്ടിച്ച് ബൈക്ക് മാത്രമാണ് പൊളിക്കാത്തത്. വീട്ടിലെത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് ഗുജറികളില്‍ വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്നും വില്‍പ്പന നടത്തിയതിന്റെ ബാക്കി സാധനങ്ങള്‍ കണ്ടെടുത്തതായും കുറ്റം സമ്മതിച്ചതായും സുല്‍ത്താന്‍ബത്തേരി എസ് ഐ ജെ ഷജീം പറഞ്ഞു. സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചും, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് കഴിഞ്ഞദിവസം ഇയാളെ വീട്ടില്‍ നിന്നും പൊലിസ് പിടികൂടിയത്. അറസ്റ്റ് രേഖപെടുത്തിയ ശേഷം ഇയാളെ പിന്നീട് കോടതയില്‍ ഹാജരാക്കി. എസ്‌ഐപിഡി റോയിച്ചന്‍, സിപിഒമാരായ റ്റി ആര്‍ രാജേഷ്, അജിത്കുമാര്‍,നിഷാദ്,ശരത് പ്രകാശ്, സുനില്‍, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!