സിഎം കോളജിലെ സംഘര്‍ഷം;42 പേര്‍ക്കെതിരെ കേസെടുത്തു.

0

നടവയല്‍ സിഎം കോളജിലെ സംഘര്‍ഷംകണ്ടാലറിയാവുന്ന 42 പേര്‍ക്കെതിരെ കേസ് എടുത്തു.പനമരം,കേണിച്ചിറ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ്.കോളേജില്‍ വച്ച് നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി കെ. നിധിന്‍ പനമരം സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എംഎസ്എഫ് പ്രവര്‍ത്തകരടക്കം കണ്ടാലറിയാവുന്ന 22 പേര്‍ക്കെതിരെ പനമരം പൊലീസും നടവയല്‍ ടൗണില്‍ വച്ച് നടന്ന സംഘര്‍ഷത്തില്‍ തലയ്ക്കു പരിക്കേറ്റ കമ്പളക്കാട് സ്വദേശി സിറാജുദ്ദീന്‍(26) കേണിച്ചിറ സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം എസ്എഫ്‌ഐ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ കേണിച്ചിറ പൊലീസും കേസ് എടുത്തു.സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് നാളെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.വൈകിട്ട് 3ന് കോളജില്‍ വച്ചാണ് യോഗം ചേരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!