നാവികരെ മോചിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ഭാഗത്തു നിന്ന് ഊര്‍ജ്ജിത ഇടപെടല്‍ വേണം:കെ കെ അബ്രഹാം

0

ഇക്വറ്റോറിയന്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട നാവികരെ മേചിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ഭാഗത്തു നിന്ന് ഊര്‍ജ്ജിത ഇടപെടല്‍ വേണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തടവിലാക്കപ്പെട്ട് 3 മാസമായിട്ടും മോചനം ലഭിക്കാത്തത് കുടുംബാംഗങ്ങളും നാട്ടുകാരും ആശങ്കയിലാണ്.ഈ കപ്പലിലെ ബന്ധിയാക്കപ്പെട്ട ചീഫ് ഓഫീസര്‍ സനു ജോസ് സുല്‍ത്താന്‍ ബത്തേരി വേങ്ങൂര്‍ സ്വദേശിയാണ്.തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വയനാട് എം.പി രാഹുല്‍ ഗാന്ധിയും രാജ്യസഭാ എം പി കെ.സി വേണുഗോപാലും ഇടപെടല്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഗൗരവതരമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു.ഇക്കഴിഞ്ഞ ആഗസ്റ്റ് 8-നാണ് എം ടി ഹീറോയിക് ഇഡുന്‍ എന്ന ചരക്കു കപ്പലിലെ 26 ജീവനക്കാരെ ഗിനിയ ബന്ധികളാക്കിയത്. അതില്‍ 16 ഇന്ത്യക്കാരില്‍ 3 പേര്‍ മലയാളികളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!