സിപിഐ പൂതാടി പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0

പൂതാടി പഞ്ചായത്ത് വികസന മുരടിപ്പിലും,ഗ്രാമീണ റോഡുകളുടെ ശോചനാവസ്ഥയിലും,കേണിച്ചിറ ടൗണില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാത്തതിലുംപ്രതിഷേധിച്ച്് സിപിഐ പൂതാടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കേറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു.ടി ജെ ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു.ടി സി ഗോപാലന്‍,ശ്രീകല ശ്യാം,എസ് ജി സുകുമാരന്‍,കലേഷ് സത്യാലയം തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!