നാവികസേനയുടെ പിടിയിലായ മകന്റെ മോചനത്തിന് പ്രാര്‍ഥനയോടെ കുടുംബം.
ഇക്വറ്റോറിയല്‍ ഗിനിയില്‍ നാവികസേനയുടെ പിടിയിലായ മകനുള്‍പ്പടെയുള്ളവരുടെ മോചനത്തിന് പ്രാര്‍ഥനയോടെ കുടുംബം.ബത്തേരി വേങ്ങൂര്‍ സ്വദേശിയും ഗിനിയില്‍ നാവികസേനയുടെ പിടിയിലുള്ള കപ്പല്‍ ചീഫ്് ഓഫീസര്‍ സനുജോസ് ഉള്‍പ്പടെയുള്ളവരുടെ മോചനത്തിനായി കുടുംബം കാത്തിരിക്കുകയാണ്.കഴിഞ്ഞ ആഗസ്ത് എട്ടിന് സേനയുടെ പിടിയിലായ ഇവരില്‍ 15 പേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ജയിലിലാണ്.അതേ സമയം 26 പേരുടെയും പാസ്പോര്‍ട്ടുകള്‍ സേന പിടിച്ചെടുത്തുവെന്നാണ് സനു ഏറ്റവും ഒടുവില്‍ വീട്ടുകാരുമായി പങ്കുവെച്ച വിവരം.എത്രയും വേഗം ഇവരെ മോചിപ്പാക്കാന്‍ സര്‍ക്കാറുകള്‍ ഇടപെടണമെന്നാണ് കുടുംബം അപേക്ഷിക്കുന്നത്.
പാറപ്ലാക്കല്‍ ജോസിന്റെയും ലീലയുടെ മകനായ സനുജോസുള്‍പ്പടെയുള്ള 26 പേരെയാണ് കഴിഞ്ഞ ആഗ്സ്ത് എട്ടിന് ഗിനിയില്‍ നാവികസേന പിടികൂടിയത്. ഇതില്‍ മൂന്ന് മലയാളികളുള്‍പ്പടെ 16 ഇന്ത്യക്കാരും പത്ത് വിദേശികളുമാണ്. ഇവരുടെ മോചനം നീണ്ടുപോകുന്നത്് ഈ കുടുംബത്തിന്റെ ആധി വര്‍ധിപ്പിക്കുകയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് സനു കുടുംബവുമായി വീഡിയോ കോളില്‍ ബന്ധപ്പെട്ടപ്പോള്‍ ഇവരുടെ പാസ്പോര്‍ട്ടുകള്‍ സേന പിടിച്ചെടുത്തുവെന്ന വിവരമാണ് പങ്കുവെച്ചത്. കൂടാതെ 16 പേരെ ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് ജയിലിലാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പതിമൂന്ന് മണിക്കൂറായി ഭക്ഷണമോ വെളളമോ ഗിനിയില്‍ സേന നല്‍കിയിട്ടില്ലെന്നും ആയുധധാരികളായ പട്ടാളക്കാരെ കാവല്‍ നിര്‍ത്തിയിരിക്കുകയുമാണെന്നുമാണ്് സനു പങ്കുവെക്കുന്ന വിവരം. ഇവരെല്ലാം കുഴഞ്ഞുവീണുകൊണ്ടിരിക്കുകയാണന്നും കപ്പലില്‍ ഭക്ഷണമുണ്ടെന്നും സനു പറഞ്ഞു. കഴിഞ്ഞദിവസം സനുവിനെ സേന അറ്സറ്റ് ചെയ്തെങ്കിലും പിന്നീട് കപ്പലിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് സനു ലീവ് കഴിഞ്ഞ് മടങ്ങിയത്. പിന്നീട് ലീവിന് വരാനിരിക്കുമ്പോഴാണ് കുടുംബത്തെ വേദനിയിലാക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. മകന്റെയടക്കം മോചനം എത്രയുംവേഗത്തിലാക്കണമെന്നാണ് അമ്മ ലീലയും കുടുംബവും അധികൃതരോട് അപേക്ഷിക്കുന്നത്. എം പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും കേന്ദ്രവിദേശകാര്യ മന്ത്രിയുമായും എംബസിയുമായും മകന്റെയും കൂട്ടരുടെയും മോചനത്തിനായും കുടുംബ ബന്ധപ്പെട്ടിട്ടുണ്ട്.