മടക്കിമല ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്ത ഭൂമിയിലേക്കുള്ള റോഡും പരിസരപ്രദേശവും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാടുവെട്ടി തെളിച്ച് പ്രതീകാത്മകമായി വയനാട് ഗവ: മെഡിക്കല്‍ കോളേജ് ബോര്‍ഡ് സ്ഥാപിച്ചു. നാഷണല്‍ ഹൈവേയില്‍ നിന്ന് തുടങ്ങി സര്‍ക്കാര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന ഇടം വരെ റോഡ് ഇരുവശവും കാടുകള്‍ വെട്ടി തെളിയിച്ച് റോഡ് ഗതാഗത യോഗ്യമാക്കി.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളടക്കം 50 ഓളം പേര്‍ പങ്കെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ് സ്ത്രീകളടക്കം അന്‍പതോളം പേര്‍ പങ്കെടുത്തു.് ഇ.പി ഫിലിപ്പ് കുട്ടി, വിജയന്‍ മടക്കിമല, വി.പി അബ്ദുല്‍ ഷുക്കൂര്‍, ഇക്ബാല്‍ മുട്ടില്‍, അഡ്വക്കറ്റ്.ടി.യു ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ആക്ഷന്‍ കമ്മിറ്റിയുടെ അഞ്ചാംഘട്ട സമരത്തിന് തുടക്കം കുറിച്ചായിരുന്നു ഗെയ്റ്റ് സ്ഥാപിക്കല്‍.
–