കിടപ്പിലായ രോഗികള്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു
നിരവില്‍പ്പുഴ: കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനെയും തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്‍ബോണ്‍ പബ്ലിക് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കിടപ്പിലായ രോഗികള്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. വെള്ളമുണ്ട തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലെ ഗോത്ര വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കാണ് വീല്‍ചെയര്‍ വിതരണം നടത്തിയത്. ജില്ലാ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനന്തവാടി ഡെവലപ്‌മെന്റ് ഓഫീസര്‍ ജി.പ്രമോദ് അധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ജി അനില്‍കുമാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ അക്ബറലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ട്രസ്റ്റ് ഭാരവാഹികളായ ശിഹാബുദ്ധീന്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.