രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ്; ഇറാന്‍ താരങ്ങള്‍ മുന്നില്‍
രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി. 4 ലാപുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇറാന്‍ താരങ്ങളായ ഫറാസ് ഷോക്രി, ഫര്‍സാദ് കൊടയാറി എന്നിവര്‍ മുന്നിട്ടു നില്‍ക്കുന്നു. 10 രാജ്യങ്ങളില്‍ നിന്നായി 22 വിദേശ താരങ്ങളും 40 പുരുഷ ദേശീയ താരങ്ങളും 20 വനിത ദേശീയ താരങ്ങളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 4.8 കീലോമീറ്റര്‍ ദൂരമുള്ള ട്രാക്കില്‍ പുരുഷന്‍മാര്‍ക്ക് 6 ലാപ്പും, വനിതകള്‍ക്കായി 2 ലാപ്പിലുമാണ് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിന്റെ ഔദോഗിക ഉദ്ഘാടനം രാവിലെ 9 മണിക്ക് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.