ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും

0

ലഹരിക്കെതിരെ കേരളം തീര്‍ത്ത കണ്ണിയില്‍ അംഗങ്ങളായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും. ലഹരി മുക്ത ക്യാമ്പസ് എന്ന ലക്ഷ്യം പ്രാവര്‍ത്തീകമാക്കുവാന്‍ കേരളാ ആരോഗ്യ സര്‍വ്വകലാ ശാലയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സര്‍വ്വകലാശാലയുടെ മേല്‍നോട്ടത്തിലുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകളായ ശ്രദ്ധയുടെയും നേര്‍ക്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍മാന്‍ പി ആര്‍ സൂര്യനാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ചു.ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, കേരളാ ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് മെമ്പറും എ ജി എമ്മുമായ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!