വള്ളിയൂര്‍ക്കാവില്‍ നാമജപയജ്ഞം നടത്തി
ഈ വര്‍ഷത്തെ വള്ളിയൂര്‍ക്കാവ് ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തിയ എക്സിബിഷന്‍ & ട്രേഡ് ഫെയര്‍ ലേലതുക നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുക, ഉത്തരവാദികളായ ട്രസ്റ്റിമാരുടെയും ജീവനക്കാരുടെയും പേരില്‍ നടപടി സ്വീകരിക്കുക, വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ക്ഷേത്ര സംരക്ഷസമിതി ക്ഷേത്രാങ്കണത്തില്‍ നാമജപയജ്ഞം നടത്തിയത്. താഴെ കാവില്‍ നിന്നും ഘോഷയാത്രയായി മേലെ കാവിലെത്തിയാണ് നാമ ജപയജ്ഞം നടത്തിയത്. എം.എം. ഉദയകുമാര്‍, കമ്മന മോഹനന്‍, മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ ദീപം തെളിയിച്ചു. സി.കെ. ഉദയന്‍, എ.എം. പ്രശാന്ത്, സന്തോഷ് ജി നായര്‍ , ഇ.കെ.ഗോപി, ഉണ്ണികൃഷ്ണന്‍, അശോകന്‍ ഒഴകോടി സുശീല ശശി തുടങ്ങിയവര്‍ നാമജപയജ്ഞത്തിന് നേതൃത്വം നല്‍കി.